thodupuzha
ലോ​ഷ​ന്‍, പ​പ്പ​ടം, ക​ത്തി എ​ന്നി​വ വി​ല്‍​ക്കാ​നെ​ത്തു​ന്ന​വ​രെ​ന്ന പേ​രി​ലാ​ണ് പ്ര​തി​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​യി​രു​ന്ന​ത്.

തൊ​ടു​പു​ഴ: ധ്യാ​നകേ​ന്ദ്ര​ത്തി​ന്‍റെ പേ​രി​ല്‍ വീ​ട്ട​മ്മ​യി​ല്‍നി​ന്നു 11 പ​വ​നോ​ളം സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ള്‍ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. തൊ​ടു​പു​ഴ കോ​ലാ​നി താ​ഴ്ച​യി​ല്‍ ഉ​ഷ സു​ധ​ന്‍ (40), പ​ത്ത​നം​തി​ട്ട പ​യ​ന​ല്ലൂ​ര്‍ അ​യ്യ​പ്പ​ഭ​വ​നം ദേ​വി (39) എ​ന്നി​വ​രാ​ണ് പോ​ലീ​സി​നു മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പാ​കെ ഹാ​ജ​രാ​കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ഇ​ന്നു വീ​ണ്ടും ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

ക​രി​മ​ണ്ണൂ​ര്‍ പ​ള്ളി​ക്കാ​മു​റി പാ​ഴൂ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 66കാ​രി​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​രു​ടെ എ​ണ്ണം ആ​റാ​യി. ത​ട്ടി​പ്പി​നു നേ​തൃ​ത്വം ന​ല്‍​കി​യ പു​റ​പ്പു​ഴ ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നാ​യ തൊ​ടു​പു​ഴ കോ​ലാ​നി പാ​റ​ക്ക​ട​വ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ വി​ജീ​ഷ് അ​ജ​യ​കു​മാ​ര്‍ (34), അ​ത്ത​വീ​ട്ടി​ല്‍ സു​ലോ​ച​ന ബാ​ബു (44), മ​ക​ള്‍ അ​ഞ്ജു ബാ​ബു, അ​ഞ്ച​പ്ര വീ​ട്ടി​ല്‍ ഷാ​ജി​ദ സി. ​ഷെ​രീ​ഫ് (29) എ​ന്നി​വ​രെ നേ​ര​ത്തേ പി​ടികൂ​ടി​യി​രു​ന്നു. അ​ഞ്ചു ത​വ​ണ​യാ​യാ​ണ് 11 പ​വ​ൻ സ്വ​ര്‍​ണം ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്. സ​മാ​നരീ​തി​യി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ​തി​ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​വ​ര്‍​ക്കെ​തി​രേ കേ​സുണ്ട്.

ലോ​ഷ​ന്‍, പ​പ്പ​ടം, ക​ത്തി എ​ന്നി​വ വി​ല്‍​ക്കാ​നെ​ത്തു​ന്ന​വ​രെ​ന്ന പേ​രി​ലാ​ണ് പ്ര​തി​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​യി​രു​ന്ന​ത്. വീ​ട്ട​മ്മ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ള്‍ വീ​ടി​നു ദോ​ഷ​മു​ണ്ടെ​ന്നും ഇ​തു മാ​റാ​ന്‍ ആ​ല​പ്പു​ഴ​യി​ലെ ധ്യാ​നകേ​ന്ദ്ര​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നും ഇ​വ​രെ ധ​രി​പ്പി​ച്ചു. സ്വ​ര്‍​ണം ധ്യാ​നകേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥ​ന ന​ട​ത്തി​യാ​ല്‍ ദോ​ഷം മാ​റു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ല ത​വ​ണ​യാ​യി സ്വ​ര്‍​ണം കൈ​ക്ക​ലാ​ക്കി​യ​ത്. വി​ജീ​ഷായി​രു​ന്നു ത​ട്ടി​പ്പി​ന്‍റെ പ്ര​ധാ​ന ആസൂ​ത്ര​ക​ന്‍.

വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​ക്ക​ള്‍ സ​മീ​പ​ത്തുത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കു തോ​ന്നി​യ സം​ശ​യ​മാ​ണ് ത​ട്ടി​പ്പുവി​വ​രം പു​റ​ത്തുവ​രാ​നി​ട​യാ​ക്കി​യ​ത്. പ്ര​തി​ക​ള്‍ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലെ​ത്തു​ന്ന​തും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ​തു​മാ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. ആ​ദ്യം വീ​ട്ട​മ്മ വി​വ​ര​ങ്ങ​ളൊ​ന്നും ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം പോ​യ​തോ​ടെ വി​വ​രം പു​റ​ത്തു പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​നെത്തു​ടര്‍​ന്നാ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ളെക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!