ഈ മാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം.
വൈപ്പിൻ: പട്ടികജാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22 കാരൻ അറസ്റ്റിൽ. നായരമ്പലം കുടുങ്ങാശേരി കൊല്ലംപറമ്പിൽ ജെഫ്രിനാണ് അറസ്റ്റിലായത്. ഈ മാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത നേരത്ത് എത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കുകയുംഎസ്ഐ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
