ഇടുക്കി ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ പ്രവർത്തിച്ച സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ പരിശോധന. മൂന്നാര്‍, കുമളി, ആനച്ചാല്‍, കുട്ടിക്കാനം, തൊടുപുഴ ഉള്‍പ്പെടെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലടക്കം 614 ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയില്‍ 192 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചു.
ഇതില്‍ 10 സാമ്പിളുകള്‍ മനുഷ്യാരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് കണ്ടെത്തി. 9 സാമ്പിളുകളില്‍ നിരോധിത ഫുഡ് കളറുകള്‍
1 സാമ്പിളില്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനിയുടെ അംശം. കരള്‍ രോഗങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, കുട്ടികളില്‍ വളര്‍ച്ചാ പ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ആരംഭിച്ചു.
12 സ്ഥാപനങ്ങളില്‍ നിന്ന് ₹1,45,000 പിഴ
RDO മുമ്പാകെ ഫയല്‍ ചെയ്ത 9 കേസുകള്‍ തീര്‍പ്പാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നിരവധി ഹോട്ടലുകള്‍ക്കും സ്റ്റോറുകള്‍ക്കും കനത്ത പിഴ ഏർപ്പെടുത്തി.
തൊടുപുഴ സിലോണ്‍ ഹോട്ടല്‍ ₹1,50,000
കുട്ടിക്കാനം ഓപ്പൺ കിച്ചൻ ബാർ ബിക്യു ₹75,000 കുമളി സിജോസ് ഹോട്ടല്‍ ₹75,000
ആനച്ചാല്‍, മൂന്നാര്‍, കമ്പളിക്കണ്ടം, ആലപ്ര തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ₹5,000 മുതല്‍ ₹10,000 വരെ പിഴ ഈടാക്കി.
ഈര്‍പ്പം കൂടിയ പപ്പടം നിര്‍മ്മിച്ചതിന് നിര്‍മാതാക്കള്‍ക്ക് വ്യക്തിഗത പിഴ ഏർപ്പെടുത്തി. ആനച്ചാൽ ലാഭം ഗ്രോസറി മാർട്ട് 10000 രൂപ, മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റ് സ്ഥാപനത്തിന് 10000 രൂപ, നിരോധിച്ച നെയ്യ് കടയിൽ സൂക്ഷിച്ചതിന് കുഞ്ചിത്തണ്ണി ബിസ്മില്ല സ്റ്റോഴ്സിന് 5000 രൂപ, ആനച്ചാൽ പുത്തൻപുരയ്ക്കൽ ഹൈപ്പർ മാർക്കറ്റിന് 10000 രൂപ,
തൊടുപുഴ സിലോൺ ഹോട്ടലിന് ശുചിത്വമില്ലാതെ പ്രവർത്തിച്ചതിനും, ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനുമായി 150000 രൂപ,
കുട്ടിക്കാനം ഓപ്പൺ കിച്ചൺ, ബാർ ബി ക്യൂ, എന്ന സ്ഥാപനത്തിന് ശുചിത്വ മാനദണ്‌ഡങ്ങൾ പാലിക്കാതെ ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്‌തതിന് 75000 രൂപ,
കുമളിയിൽ പ്രവർത്തിക്കുന്ന സിജോസ് ഹോട്ടലിന് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, മെഡിക്കൽ ഫിക്‌സ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനും, അടുക്കളയും, ഫ്രീസറും ശുചിത്വ നിലവാരം പാലിക്കാത്തതിനുമായി 75000 രൂപ, കമ്പളിക്കണ്ടം നീരാനൽ ജനറൽ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിൽ നിലവാരമില്ലാത്ത കൃത്രിമമായ വിനീകർ വിറ്റതിന് 5000 രൂപയുംഇടുക്കി സീസൺ ട്രഡേഴ്‌സ്, ആലപ്ര എന്ന സ്ഥാപനത്തിന് 10000 രൂപ,
ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള പപ്പടം നിർമ്മിച്ച് വിറ്റതിന് പ്രമോദ്, പുരുഷൻ, ജയലക്ഷ്‌മി പപ്പടം എന്നിവർക്ക് 1000 രൂപ വീതവും വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാതാവായ സ്ഥാപനങ്ങൾക്കും ഉൾപ്പെടെ പതിനേഴ് ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപ പിഴ ഇനത്തിൽ ചുമത്തിയിട്ടുണ്ട്.
