February 6, 2026
vembanattu kayal
നാ​ളെ രാ​വി​ലെ ഏ​ഴി​നാ​ണ് വേ​മ്പ​നാ​ട് കാ​യ​ലി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല കു​മ്പേ​ൽ ക​ട​വി​ൽ നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ച് വ​രെ ഉ​ള്ള ഒമ്പത് കി​ലോ​മീ​റ്റ​ർ നീ​ന്തി​ക​ട​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

കോ​ത​മം​ഗ​ലം : വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ 9 കി​ലോ മീ​റ്റ​ർ നീ​ന്തി​ക്ക​യ​റി ലോ​ക റി​ക്കാ​ർ​ഡി​ലെ​ത്താ​ൻ 63 കാ​രി. കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി മോ​ളേ​ൽ റൂബി മ​ത്താ​യി ആ​ണ് അ​തി​സാ​ഹ​സി​ക​മാ​യ ഉ​ദ്യ​മ​ത്തി​ലൂ​ടെ ലോ​ക റി​ക്കാ​ർ​ഡി​ൽ ഇ​ടം പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ടു​ത​ന്നെ നീ​ന്ത​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച റൂബി മ​ത്താ​യി​ക്ക് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ആ​ദ്യം മ​ന​സി​ലാ​ക്കി​യ​ത് കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് പ​രി​ശീ​ല​ക​ൻ ബി​ജു ത​ങ്ക​പ്പ​നാ​ണ്. കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​യി​രു​ന്നു റൂബി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്‌.

നാ​ളെ രാ​വി​ലെ ഏ​ഴി​നാ​ണ് വേ​മ്പ​നാ​ട് കാ​യ​ലി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല കു​മ്പേ​ൽ ക​ട​വി​ൽ നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ച് വ​രെ ഉ​ള്ള ഒമ്പത് കി​ലോ​മീ​റ്റ​ർ റൂ​ബി നീ​ന്തി​ക​ട​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ര​ണ്ടു മ​ണി​ക്കു​റി​ൽ താ​ഴെ സ​മ​യം കൊ​ണ്ട് ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​രി​ശീ​പ​ക​ൻ പ​റ​ഞ്ഞു.

വേ​മ്പ​നാ​ട് കാ​യ​ലി​ന്‍റെ ഏ​റ്റ​വും വീ​തി​യേ​റി​യ ഭാ​ഗ​മാ​ണ് കു​മ്പേ​ൽ​ക്ക​ട​വ് -വൈ​ക്കം പ്ര​ദേ​ശം. ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ കാ​യ​ൽ നീ​ന്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​ണ് റൂബി മ​ത്താ​യി. സാം​സ്ക്കാ​രി​ക-​സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ അ​നേ​ക​രും ഇ​വ​ർ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി​ക​യ​റി റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന 33-ാമ​ത്തെ താ​ര​മാ​ണ് റൂബി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!