February 8, 2026
kalolsavam
തൃശൂരിൻന്റെ പൂരപ്രൌഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും., 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാർത്ഥികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച്ച തൃശൂരിൽ തിരിതെളിയും ജനുവരി 14 മുതൽ 18വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലോത്സവം കലാപ്രതിഭകൾ മാറ്റുരക്കും.ഉദ്ഘടനം 14 ന് രാവിലെ 10 ന് തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രത്യേക പന്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും.

തൃശൂരിൻന്റെ പൂര പ്രൌഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും., 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാർത്ഥികൾ അണിനിരക്കുന്ന വർണാഭമായ കൂടമാറ്റവും നടക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും സ്വാഗതസംഘം ചെയർമാൻകൂടിയായ റവന്യൂ മന്ത്രി കെ. രാജൻ സ്വാഗതം പറയും. ‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിൻ്റെ ആപ്‌തവാക്യം ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിൻ്റെ നേതൃതത്തിൽ സ്വാഗതഗാനം അവതരിക്കും. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്.

ഹരിതചട്ടം പാലിച്ചാകും കലോത്സവം നടക്കുക. കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!