
മൂവാറ്റുപുഴ: ഗുണ കേവ് ആണ് ഫെസ്റ്റിലെ മുഖ്യ ആകർഷക ഘടകം. ഇതിലൂടെയുള്ള യാത്ര കാണികൾക്ക് നവ്യാനുഭവമായിരിയ്ക്കുമെന്ന് ഡി ജെ അമ്യൂസ്മെൻറ്റ്സ് ജനറൽ മാനേജർ വില്യംസ് വി എസ് മാനേജർമാരായ ഒ പി ആനന്ദ്, സുനിൽ വി എന്നിവർ പറഞ്ഞു.
മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മൂവാറ്റുപുഴ ഫെസ്റ്റ് നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
വൈസ് ചെയർപേഴ്സൻ സിനി ബിജു അദ്ധ്യക്ഷത വഹിക്കും. ആദ്യ ടിക്കറ്റ് വില്പന നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാകേഷ് നിർവ്വഹിക്കും.
മഞ്ഞുമ്മൽ ബോയ്സിനെ ആദരിക്കൽ വികസന കാര്യ ഉപസമിതി ചെയർമാൻ അബ്ദുൾ കാദറും( അജിമുണ്ടാട്ട്),പായ്കപ്പൽ ഉദ്ഘാടനം ക്ഷേമകാര്യ ഉപസമിതി ചെയർപേഴ്സൺ മീര കൃഷ്ണനും, റോബോട്ടിക് അനിമൽസ് ഷോ ഉൽഘാടനം ആരോഗ്യ ഉപസമിതി ചെയർമാൻ പി.എം.അബ്ദുൾ സലാമും, വ്യാപാരസ്റ്റാളുകളുടെ ഉൽഘാടനം പൊതുമരാമത്ത് ഉപസമിതി ചെയർപേഴ്സൺ നിഷ അഷറഫും,അമ്യൂസ് മെന്റ് പാർക്ക് ഉൽഘാടനം വിദ്യാഭ്യാസ ഉപസമിതി ചെയർമാൻ ജോസ് കിര്യാക്കോസും നിർവ്വഹിക്കും.
