
മൂന്നാർ: വനത്തിനുള്ളിൽ കാണാതായ മാങ്കുളം ആനക്കുളം സ്വദേശി തോമസ് വർക്കിയെ (മോനച്ചൻ-59) കണ്ടെത്താനായില്ല. തേൻ വാങ്ങുന്നതിനായി ബുധനാഴ്ച പ്രദേശത്തെ ആദിവാസിക്കുടിയിലേക്ക് പോയ ഇയാളെ പിന്നീട് ആനക്കുളത്തിന് സമീപം കാണാതായി.

ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് മൂന്നാർ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മാങ്കുളം വനമേഖലയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ ആദിവാസിക്കുടിയിൽ എത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസിന്റെ ഡോഗ് സ്ക്വാഡ് പ്രദേശത്ത് തുടർച്ചയായി തിരച്ചിൽ നടത്തി. തിരച്ചിൽ തുടരുമെന്ന് മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ.അരമന അറിയിച്ചു.