
കാലടി: മലയാറ്റൂരിലെ നക്ഷത്രത്തടാകം “മലയാറ്റൂർ കാർണിവൽ-2024’നു തുടക്കം കുറിച്ച് കൗണ്ട്ഡൗൺ സ്റ്റാർ സ്ഥാപിച്ചു.
മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കൗണ്ട്ഡൗൺ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിൻസി ജോയ്, ഷിൽബി ആന്റണി, ജോയ്സൺ ഞാളിയൻ, ബിജു പള്ളിപ്പാടൻ, ബിജി സെബാസ്റ്റ്യൻ, സേവ്യർ വടക്കുംചേരി, മിനി സേവിയർ, സെബി കിടങ്ങേൻ, മലയാറ്റൂർ ജനകീയ വികസനസമിതി ചെയർമാൻ സിജൂ നടുക്കുടി, പ്രോജക്ട് ഡയറക്ടർ വിൽസൺ മലയാറ്റൂർ, ധനഞ്ജയൻ മംഗലത്ത് പറമ്പിൽ, സുരേഷ് മാലി തുടങ്ങിയവരും രാഷ്ട്രീയ – പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും നാട്ടുകാരും സന്നിഹിതരായിരുന്നു.