
അങ്കമാലി: ഡ്രൈവർ ബോധ ക്ഷയം അഭിനയിച്ച് കെഎസ്ആർടിസി ബസ് നടു റോഡിലിട്ടത് മണിക്കൂറോളം ട്രാഫിക് ബ്ലോക്കുണ്ടാക്കി. ആലുവയിൽനിന്ന് ചാലക്കുടിയിലേക്ക് പോകുന്ന ബസാണ് അങ്കമാലി ജംഗ്ഷനിൽ എത്തിയപ്പോൾ നിർത്തിയിട്ട് ഡ്രൈവർ ബോധക്ഷയം അഭിനയിച്ചത്.
കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഫോർ രജിസ്ട്രേഷൻ കാറിൽ തട്ടിയതിൽനിന്ന് രക്ഷപ്പെടാൻ കാണിച്ച ഒരു അടവായിരുന്നുവത്രെ ബോധക്ഷയാഭിനയം.
ബസിലുണ്ടായിരുന്നവരും നാട്ടുകാരും ഡ്രൈവറുടെ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് മറ്റൊരു ഡ്രൈവറെത്തി ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുപോയി.
അടവ് അഭിനയിച്ച ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മറ്റു കുഴപ്പങ്ങളൊന്നും കണ്ടില്ല.