
ചെമ്പൻകുഴിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ഫോറസ്ററ് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാളുകളായി കാഞ്ഞിരവേലി, ചെമ്പൻകുഴി പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചെമ്പൻകുഴിക്ക് സമീപം വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിൽ കാട്ടാന പന മറിച്ചിട്ട് ഒരു വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തിൽ നാട്ടുകാരും വിവിധ സംഘടനകളും ചേർന്നു നേര്യമംഗലം ഫോറസ്ററ് ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.നിരന്തരമായ കാട്ടാന ശല്യത്തിന് കളക്ടറുമായി ചർച്ച നടത്തി ശാശ്വതമായ പരിഹാരം കാണുമെന്ന് തഹസിൽദാർ ജനങ്ങൾക്ക് ഉറപ്പു നൽകി.

പ്രതിഷേധ യോഗത്തിൽ ആർ എസ് പി നേതാവ് എ സി രാജശേഖരൻ, കത്തോലിക്ക കോൺഗ്രസ്സ് രൂപതാ പ്രസിഡൻറ് സണ്ണി കടുത്താഴെ, ഫാദർ ജോൺ ഓണേലിൽ, ഫാദർ ബെൻ സ്റ്റീഫൻ, ബി ജെ പി മണ്ഡലം പ്രസിഡൻറ് സജീവ് ഇ എം, സൈജൻറ് ചാക്കോ, മെമ്പർമാരായ ജിൻസി മാത്യു , സന്ധ്യ എന്നിവർ സംസാരിച്ചു.