
അടിമാലി: ടൗണിലെ ഹോട്ടലില്‍നിന്നു പണം മോഷ്ടിച്ച് കടന്ന ഹോട്ടല്‍ ജീവനക്കാരന് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ജിനേഷിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ മറ്റൊരു ഹോട്ടലില്‍ ജോലി ചെയ്തു വരികെ ഇയാള്‍ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ആറിനായിരുന്നു അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍നിന്നും 33,500 രൂപ മോഷ്ടിച്ച് ഇയാള്‍ കടന്നത്. അടിമാലി സി ഐയുടെ നിര്‍ദേശ പ്രകാരം എസ്ഐമാരായ ജിബിന്‍ തോമസ്, അബ്ദുല്‍ കനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മുമ്പും മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് നല്കുന്ന വിവരം.