
തലക്കോട് • അമിതമായി തടി കയറ്റിവന്ന ലോറി വൈദ്യുതി ലൈനിൽ തട്ടി ട്രാൻസ്ഫോർമർ തകരാറിലായി. തലക്കോട് ഇഞ്ചിപ്പാറയിൽ സ്ഥിതി ചെയ്യുന്ന കെ എസ് ഇബി യുടെ ട്രാൻഫോർമറിന്റെ ഡി ഓ ഫ്യൂസും അനുബന്ധ ഭാഗങ്ങളുമാണ് ലൈൻ ഷോർട്ട് ആയതിനേതുടർന്ന് തകരാറിലയത്. തടിലോറികൾ ലൈനിൽ മുട്ടി പ്രദേശവാസികളുടെ സർവീസ് വയർ പൊട്ടിക്കുന്നതും ഇവിടെ പതിവാണ്. ഇതിനെതിരെ ലോറി ഡ്രൈവർമാർക്ക് നാട്ടുകാർ പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതുമാണ്. എന്നാൽ ഇന്ന് വൈകിട്ട് തടി കയറ്റി വന്ന ലോറി വീണ്ടും ലൈനിൽ മുട്ടി ട്രാൻസ്ഫോർമർ തകരാറിലക്കുകയായിരുന്നു. രോക്ഷാകുലരായ നാട്ടുകാർ ലോറി തടയുകയും ലോറി ഡ്രൈവറെക്കൊണ്ട് കെ എസ് ഇ ബി അധികൃതരെ വിളിപ്പിച്ചു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതിനു ശേഷമാണ് വാഹനം വിട്ടയച്ചത്.