
കോതമംഗലം : കാട്ടാന ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരിയിലെ എൽദോസിന്റെ മാതാപിതാക്കൾക്ക് കൈത്താങ്ങായി
പുതുവത്സര ദിനത്തിൽ എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം എത്തി. വയോധികരായ വർഗീസ് – റൂത്ത് ദമ്പതികളുടെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട എൽദോസ് . ഇവരുടെ കുടുംബത്തിന് എല്ലാ മാസവും ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളും പെയിൻ & പാലിയേറ്റീവ് സേവനവും നൽകുമെന്ന് എൻ്റെ നാട് ചെയർമാൻ പറഞ്ഞു. ക്ണാച്ചേരി മേഖലയിൽ കഴിയുന്നത്ര സോളാർ സ്ട്രീറ്റ് ലൈറ്റുകൾ ലഭ്യമാക്കുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു . മാർ തോമ പള്ളി വികാരി ഫാദർ നിതിൻ കെ യു , ഗ്രാമപഞ്ചായത്ത് അംഗം ജോഷി പൊട്ടയ്ക്കൽ , ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറമ്പേൽ , മുൻ പഞ്ചായത്ത് പ്രസിഡൻറ് സി ജെ എൽദോസ് എന്നിവരും എൻ്റെ നാട് പ്രവർത്തകരും നാട്ടുകാരും എൽദോസിൻ്റെ ഭവന സന്ദർശനത്തിൽ ചെയർമാനൊപ്പം ഉണ്ടായിരുന്നു.