
കോതമംഗലം : സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന മുഴുവൻ കർഷകരുടെയും ശാശ്വത രക്ഷ ഉറപ്പാക്കും വരെ അതിശക്തമായ തുടർ സമരത്തിന് യു ഡി എഫ് നേതൃത്വം നൽകുമെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു . യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ നയിക്കുന്ന മലയോര കർഷക രക്ഷാ യാത്ര 31-ാം ( 31 / 01 / 25 )തീയതി വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കോതമംഗലത്ത് നടക്കുന്ന ജില്ലാതല സമാപന സമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് സ്വീകരണം നൽകുവാൻ കൺവൻഷൻ തീരുമാനിച്ചു. യുഡിഎഫ് മലയോര കർഷക രക്ഷാ യാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ പുതിയ
വനനിയമം ഉപേക്ഷിക്കുവാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകേണ്ടി വന്നു എന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഷെവ. ടി യു കുരുവിള അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, നിയോജകമണ്ഡലം കൺവീനർ എം എസ് എൽദോസ് , യുഡിഎഫ് നേതാക്കളായ എ ജി ജോർജ് ,കെ പി ബാബു ,പി പി ഉതുപ്പാൻ ,ഇബ്രാഹിം കവലയിൽ ഏ റ്റി പൗലോസ് , അഡ്വ.മാത്യു ജോസഫ് ,എ സി രാജശേഖരൻ ,ഷമീർ പനക്കൽ ,ബാബു ഏലിയാസ് , പി കെ മൊയ്തു , മുഹമ്മദ് ഇക്ബാൽ , പി സി ജോർജ്ജ് ,ജെസ്സി സാജു ,ഗോപി നാടുകാണി ,ജോമി തെക്കേക്കര ,
മാമച്ചൻ ജോസഫ് , പ്രിൻസ് വർക്കി , പി എസ് നജീബ് എന്നിവർ സംസാരിച്ചു.
ജാഥാ ക്യാപ്റ്റൻ വി ഡി സതീശനെയും ജാഥ അംഗങ്ങളെയും മുനിസിപ്പൽ ഓഫീസ് ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടുകൂടി മൂവാറ്റുപുഴ റോഡിലുള്ള സമ്മേളന നഗറിലേക്ക് സ്വീകരിച്ചാനയിക്കും .