
ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം വാളാഡിയിൽ മേയാൻ വിട്ട ആട് പുലിയുടെ ആക്രമണത്തിൽ ചത്തു. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രമണ്യത്തിൻറെ ആടിനെയാണ് കൊന്നത്. ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജഡത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവിൽ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടു. തുടർന്ന് ഈ ഭാഗത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.