
കോതമംഗലം: പഞ്ചായത്തിൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിന് പ്രഥമ പരിഗണന നൽകി കവളങ്ങാട് പഞ്ചായത്ത് ബജറ്റ്. 49.63 കോടി വരവും 43.72 കോടി ചെലവും 5.90 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ലിസി ജോളി അവതരിപ്പിച്ചത്. വീടില്ലാത്തവർക്ക് വീട് നിർമിച്ച് നൽകുന്നതിനായി 9.50 കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനുമായി വകയിരുത്തിയിട്ടുണ്ട്. 7.43 കോടി ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്ന് ലഭ്യമാക്കുന്നതിന് 47 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.