
കോതമംഗലം: കോതമംഗലം വിശുദ്ധ മാർത്തോമ ചെറിയ പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും ശ്രേഷ്ഠ ബാവയായി വാഴിക്കപ്പെട്ടതിന് ശേഷമുള്ള ചെറിയപള്ളിയിലെ പ്രഥമ കുർബാനയും നാളെ നടക്കും.
പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ 6.30ന് ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം, 6.45ന് നമസ്കാരം, 7.30ന് കുർബാന.
തുടർന്ന് അനുമോദന യോഗത്തിൽ മെത്രാപ്പോലിത്തമാർ, വിവിധ സാമുദായിക രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ എന്നിവർ പങ്കെടുക്കും.