

⚫ഏബിൾ സി അലക്സ്
കോതമംഗലം: ശാസ്ത്ര-സാങ്കേതികരംഗത്തും കലാരംഗത്തും
അനേകം പ്രതിഭകളെ ലോകത്തിനു സംഭാവനചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികം നാളെ ഞായറാഴ്ച. രാവിലെ 10 ന് കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ എം. എ കോളേജ് അസോസ്സിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. എ. പി. ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. രാജശ്രീ എം. എസ് അനുസ്മരണ പ്രഭാഷണം നടത്തും.എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖ പ്രഭാഷണം നടത്തും. പ്രൊഫ. ബേബി എം. വർഗീസ്, എം. എ. കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ്, പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു കുര്യൻ, ഡോ. ബോസ് മാത്യു ജോസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.