
പുഴയിൽ വീണ് കാണാതായ ബിജുവിൻ്റെ മൃതദേഹം കിട്ടി. ഇന്ന് രാവിലെ 8.30 ഓടെ നാട്ടുകാരാണ് ബ്ലാവന ഭാഗത്ത് മൃതദേഹം കണ്ടത്.
സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ബിജു കഴിഞ്ഞ ബുധനാഴ്ച രാവിലെ 6 മണിക്ക് ജോലിക്ക് പോകുന്നതിനിടെ, കനത്ത മഴയിൽ നിറഞ്ഞൊഴുകുകയായിരുന്ന മണികണ്ഠൻചാൽ ചപ്പാത്തിൽ നിന്ന് കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. പോലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും.