
എം. എ. കോളേജിൽ നടന്ന ദേശീയ സി എ ദിനാചരണത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് സുരേഷ് ഗോപിനാഥൻ സംസാരിക്കുന്നു.
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനം ആചരിച്ചു. കോമേഴ്സ് വിഭാഗം മേധാവി ഡോ.ഡയാന ആൻ ഐസക് അധ്യക്ഷത വഹിച്ചു. കോമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിയും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ സുരേഷ് ഗോപിനാഥനെ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ആദരിച്ചു. വിദ്യാർത്ഥികളുമായി നടന്ന സംവാദത്തിൽ തൊഴിൽ ദായകരായി മാറുവാൻ പുതുതലമുറക്ക് കഴിയണമെന്നും,
തുടർച്ചയായ പരിശ്രമത്തിലൂടെയും, ലക്ഷ്യബോധത്തോടെയും ഏത് പ്രൊഫഷ്ണൽ ഡിഗ്രിയും അനായാസം കരസ്ഥമാക്കുവാൻ കഴിയുമെന്നും സുരേഷ് ഗോപിനാഥൻ പറഞ്ഞു.ഡോ. ജിനി തോമസ്,
കോമേഴ്സ് അസോസിയേഷൻ സെക്രട്ടറി ഫാത്തിമ യൂസഫ്, മീനാക്ഷി ലാൽ മോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു