
കോതമംഗലം: മെഡിക്കൽ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് ആശുപത്രിക്ക് മുന്നിൽ പോലീസ് തടയാൻ ശ്രമിച്ചു.പോലീസ് പ്രവർത്തകരെ പ്രതിരോധിക്കുന്നതിനിടയിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉണ്ടായ ഉന്തിലും തള്ളിലും ബി.ജെ.പി. കോട്ടപ്പടി പഞ്ചായത്ത് സെക്രട്ടറി റീനാലാജുവിന് പോലീസിൻ്റെ ലാത്തിയടിയേറ്റ് കൈക്ക് പരിക്കേറ്റു.
ബി.ജെ.പി. എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.പി. സജീവ്ന്റെ അധ്യക്ഷതയിൽ, നടന്ന പ്രതിഷേധ മാർച്ച് ബി .ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ: ജെ. പ്രമീളാ ദേവി ഉത്ഘാടനം ചെയ്തു.

നമ്പർ 1 കേരളത്തിലെ മുഖ്യമന്ത്രി ചികിത്സ തേടി അമേരിക്കയിലേക്ക് ഇടക്കിടക്ക് പോകുന്നതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കാൻ മുഖ്യ മന്ത്രി തയ്യാറാവണമെന്ന് ഡോ: ജെ. പ്രമീളാ ദേവി ആവശ്യപ്പെട്ടു. കേരളത്തിലെ മെഡിക്കൽ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയുടെയും കെട്ടുകാര്യസ്ഥതയുടെയും കാര്യങ്ങൾ മറച്ചു വെച്ചു കൊണ്ടാണ് ഇടതുപക്ഷ ഗവൺമെൻ്റ് പ്രചരണം നടത്തി വന്നിരുന്നതെന്നും അതാണ് ചീട്ടുകൊട്ടാരം പോലെ കേരളത്തിൽ തകർന്നു വീണതെന്നും അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.പി. സജീവ് പറഞ്ഞു. സമരത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഇ.റ്റി. നടരാജൻ സ്വാഗതം പറഞ്ഞു സംസ്ഥാന കൗൺസിൽ അംഗം എം.എൻ. മധു ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ: സൂരജ് ജോൺ മലയിൽ അരുൺ പി. മോഹൻ മണ്ഡലം പ്രസിഡൻ്റ് മരായ കെ.ചന്ദ്രൻ, വിനുകുമാർ, അരുൺ മാമലശ്ശേരി, അരുൺ നെല്ലിമറ്റം, അരുൺ കോലഞ്ചേരി , കെ.എസ് അഭിലാഷ്, റ്റി.കെ. പ്രശാന്ത്, സിന്ധു പ്രവീൺ ജില്ലാ ട്രഷറാർ അനിൽ ഞാളുമഠം എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ മാർച്ചിന് ഉണ്ണികൃഷ്ണൻ മാങ്ങോട് നന്ദി രേഖപ്പെടുത്തി.