
അടിമാലി • കേരള വനവകുപ്പിന്റെ ബിനാമിയായ എം എൻ ജയചന്ദ്രൻ എന്ന പരിസ്ഥിതിവാദി കൊടുത്ത പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതി വിധി.
കേരള സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ദേശീയപാത വനമാണ് എന്ന് റിപ്പോർട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് വിധിയുണ്ടായിരിക്കുന്നത്. നേര്യമംഗലം മുതൽ പള്ളിവാസൽ വരെ
റോഡിന് രാജഭരണകാലം മുതൽ 100 വീതിയിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലമാണെന്നും റോഡ് നിർമ്മാണത്തിൽ യാതൊരുവിധ ഇടപെടലും വനം വകുപ്പ് നടത്തരുതെന്നും 2025 മെയ് 28ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.
ഇതിനെതിരെ എം എൻ ജയചന്ദ്രൻ കൊടുത്ത റിവിഷൻ ഹർജിയും തള്ളിയിരുന്നു. കേസിൽ കക്ഷി ചേർന്നിട്ടുള്ളവരെ കേൾക്കാൻ പോലും തയ്യാറാകാതെയാണ് സർക്കാർ നിലപാട് ഇതാണ് എന്ന് അറിയിച്ചുകൊണ്ട് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. സർക്കാർ ഉടനടി പുന പരിശോധന ഹർജികൊടുത്ത് പ്രശ്നം പരിഹരിച്ചില്ല എങ്കിൽ വൻ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന്
എൻഎച്ച് സംരക്ഷണ സമിതി അറിയിച്ചു.