
എം. എ. കോളേജ് ലിറ്റററി ക്ലബ്ബ് ആന്റ് റീഡേഴ്‌സ് ഫോറത്തിൻ്റെ ഉദ്ഘാടനം ഡോ. കെ. പി. ജയകുമാർ നിർവഹിക്കുന്നു. ഡോ. ആശാ മത്തായി, ഡോ. അശ്വതി ബാലചന്ദ്രൻ,ഡോ. സ്മിത തങ്കച്ചൻ എന്നിവർ സമീപം
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജിലെ ലിറ്റററി ക്ലബ്ബ് ആന്റ് റീഡേഴ്‌സ് ഫോറത്തിൻ്റെ ഉദ്ഘാടനം നടന്നു.അഡ്മിനിസ്ട്രേറ്റിവ് ഡീൻ, ഡോ. സ്മിത തങ്കച്ചൻ അധ്യക്ഷയായിരുന്നു.
നിരൂപകനും നോവലിസ്റ്റുമായ ഡോ. കെ.പി. ജയകുമാർ (അസിസ്റ്റന്റ് പ്രൊഫസർ മലയാള വിഭാഗം, എൻ.എസ്.എസ്. കോളേജ് ചേർത്തല) ഉദ്ഘാടനം നിർവഹിച്ചു . പുസ്തകങ്ങളുടെ പിൽക്കാല ജീവിതം എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചു. ലിറ്റററി ക്ലബ്ബ് കോർഡിനേറ്റേഴ്സായ ഡോ. ആശാ മത്തായി (അസിസ്റ്റൻ്റ് പ്രൊഫസർ മലയാളവിഭാഗം), ഡോ. അശ്വതി ബാലചന്ദ്രൻ (അസിസ്റ്റൻ്റ് പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം) എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളിലെ അധ്യാപകരും വിദ്യാർത്ഥികളും ചർച്ചയിൽ പങ്കെടുത്തു.