
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കെമിസ്ട്രി അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. കോട്ടയം സി എം എസ് കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫ.ഡോ. അജീഷ് കെ. ആർ ഉദ്ഘാടനം നിർവഹിച്ചു. കെമിസ്ട്രിയിലെ ഉപരിപഠന സാധ്യതകളെക്കുറിച്ചും, വിവിധതരം അവസരങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.കെമിസ്ട്രി വിഭാഗം മേധാവി ഡോ. അന്നു അന്ന വർഗീസ് അധ്യക്ഷത വഹിച്ചു.ഡോ. ജ്യോതി പി. ആർ,അസോസിയേഷൻ സെക്രട്ടറി ആദിത്യ സുനിൽ എന്നിവർ സംസാരിച്ചു