
കൊച്ചി • ഏലൂർ നഗരസഭ സമ്പൂർണ സ്മാർട്ട് അങ്കണവാടി പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു വ്യവസായി വകുപ്പ് മന്ത്രി പി രാജീവ്. അങ്കണവാടികൾ സ്മാർട്ടാകുന്നതിലൂടെ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ കീഴിലുള്ള 21 അങ്കണവാടികളാണ് സ്മാർട്ടായി മാറിയിരിക്കുന്നത് . നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 അങ്കണവാടികളും, വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നിർദ്ദേശപ്രകാരം സി എസ് ആർ ഫണ്ട് മുഖേന എട്ടെണ്ണവും സാമൂഹ്യ സുരക്ഷ മിഷന്റെ ഫണ്ട് മുഖേന ഒരു അങ്കണവാടിയും സ്മാർട്ട് ആക്കാൻ കഴിഞ്ഞു .
ഏലൂർ നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിന് നഗരസഭ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ ഷെരീഫ്, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസി സാബു, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എ ജെസ്സി , നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ മാഹിൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ ജി രാജി, അങ്കണവാടി ടീച്ചർമാർ, അങ്കണവാടി വർക്കേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.