
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കാനുള്ള നീക്കങ്ങൾക്ക് മങ്ങലേൽക്കുന്നു. വധശിക്ഷ നടപ്പിലാക്കാൻ വെറും 24 മണിക്കൂർ മാത്രം ശേഷിക്കെ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം അറ്റോണി ജനറൽ വഴി കോടതിയിലറിയിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തിന് 1 മില്യൺ ഡോളർ അഥവാ 8.5 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത് ഇതുവരെ അവർ അത് സ്വീകരിച്ചിട്ടില്ല.
8.5 കോടി നൽകാം എന്ന് പറഞ്ഞിട്ടും യെമനിലെ കൊലപ്പെട്ട ആളുടെ കുടുംബം അത് വേണ്ടാ എന്നും നിമിഷ പ്രിയയേ വധിക്കണം എന്നുമാണ് ആവശ്യപ്പെട്ടത്. ചർച്ചകൾ എവിടെയും എത്താത്ത സ്ഥിതിയിൽ നിമിഷങ്ങളെണ്ണി കത്തിരിക്കുകയാണ് നിമിഷപ്രിയ. തലാലിന്റെ കുടുംബവുമായി ചർച്ച നടക്കുന്ന സാഹചര്യത്തിൽ വധശിക്ഷ നീട്ടി വെക്കാൻ കഴിയുമോ എന്നുള്ള ശ്രമവും നടക്കുന്നുണ്ട്.