
നേര്യമംഗലം : ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം നടന്നത്. അടിമാലി ഭാഗത്തുനിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ദേശീയ പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് വളരെ അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളത്. നിർമ്മാണ പ്രവർത്തനങ്ങളുടെ അശാസ്ത്രീയത മൂലം റോഡിലേക്ക് വെള്ളം കയറി ഒഴുകുകയും നിലവിലുള്ള ഓട കൂടാതെ റോഡിനും ഓടക്കും ഇടയിൽ കാനകൾ സ്വയം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മഴവെള്ളം ഇപ്പോഴും റോഡിലൂടെ തന്നെയാണ് ഒഴുകുന്നത്. അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.