
കോതമംഗലം • സിപിഎം നഗരസഭ കൗൺസിലർ ആയിരുന്ന കെ വി തോമസ്സിനെതിരെ വീണ്ടും പോക്സോ കേസ്. ആദ്യ കേസിൽ റിമാൻഡിൽ തുടരുന്ന സാഹചര്യത്തിലാണ് ഇയാൾക്കെതിരെ വീണ്ടും പരാതി ഉയരുന്നത്. കോതമംഗലം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇടുക്കിയിൽ കാറിനുള്ളിൽ വച്ച് പെൺകുട്ടിയോട് ലൈഗീകാതിക്രമം കാണിച്ചുവെന്നാണ് പുതിയ പരാതി. ആദ്യ പരാതിക്കാരിയുടെ ബന്ധുവാണ് ഇപ്പോഴത്തെ കേസിലെ പെൺകുട്ടി. കേസ് ഇടുക്കി പോലീസിന് കൈമാറാനാണ് കോതമംഗലം പോലീസിന്റെ തീരുമാനം.
പ്രതിയെ പാർട്ടിയുടെ പ്രാഥമീക അംഗത്വത്തിൽ നിന്നും കൗൺസിലർ സ്ഥാനത്തുനിന്നും സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.