
കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും സിപിഐഎമ്മിനും എതിരെ കോൺഗ്രസും യുഡിഎഫും നടത്തുന്ന കള്ള പ്രചരണത്തിൽ പ്രതിഷേധിച്ച് കോതമംഗലത്ത് എൽഡിഎഫ് പ്രതിഷേധ റാലിയും പൊതുയോഗവും നടത്തും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് കോതമംഗലം പ്രൈവറ്റ് ബസ്റ്റാൻറ്റ് പരിസരത്ത് സമാപിക്കും. തുടർന്നു നടക്കുന്ന പൊതുയോഗത്തിൽ പ്രമുഖ എൽഡിഎഫ് നേതാക്കൾ സംസാരിക്കും.
