
കോതമംഗലം എം. എ. കോളേജിൽ നടന്ന കേശദാന ക്യാമ്പിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക അനു ജോർജ് മുടി മുറിച്ചു നൽകിയപ്പോൾ
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോളേജിൽ വച്ച് കേശ , രക്തദാന ക്യാമ്പ് നടന്നു. ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായിട്ടാണ് വിദ്യാർത്ഥികളും, അധ്യാപികമാരും മുടി ദാനംചെയ്തത്.കീമോ തെറാപ്പി ചെയ്യുമ്പോൾ മുടി നഷ്ടമാകുന്നവർക്ക് ആത്മവിശ്വാസവും,ആശ്വാസവും നൽകാനാണ് കേശദാനം നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അവരുടെ വേദനയിൽ പങ്കുചേരാൻ കൂടിയാണ് ഇത്തരം പ്രവർത്തനമെന്നും, “ജീവകാരുണ്യ പ്രവർത്തനത്തിന്റെ വലിയ മാതൃക സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ കേശദാനവും, രക്ത ദാനവും നടത്തുന്നതെന്ന് എൻ എസ് എസ് കോർഡിനേറ്റർമാരായ ഡോ. ഫേബ കുര്യനും, ഡോ. ജിൽസ് എം ജോർജും പറഞ്ഞു . അർബുദ രോഗത്തിന് ചികിത്സയ്ക്കുന്നതിനിടെ മുടി നഷ്ടപ്പെടുന്നവർക്ക് ചെറിയ സഹായം ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് അവർ പറഞ്ഞു.

എം. എ. കോളേജിലെ എൻ എസ് എസ് യൂണിറ്റും, ആലുവ ഐ എം എ & ബിർക് ഫൌണ്ടേഷൻ (BIRK-Blood is Red Kottayma)എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് 45 ൽ പരം യൂണിറ്റ് രക്തം ദാനം ചെയ്തു. ആലുവ ഐ എം എ രക്ത ബാങ്കിലെ ഡോ. അമൽ ഗോപി, വിക്ടർ കെ ടി, ബിർക് ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു. അധ്യാപകരും, വിദ്യാർത്ഥികളും ഉൾപ്പെടെ 10ൽ പരം പേർ ദാനം ചെയ്ത മുടി തൃശൂർ അമല ആശുപത്രിയിലെ ഹെയർ ബാങ്കിന് കൈമാറും.