
കോതമംഗലം : സി ഐ എസ് സി ഇ കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന സോൺ ഡി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം ക്രിസ്ത്യജ്യോതി ഇന്റർനാഷണൽ സ്കൂളിന് രണ്ട് സ്വർണ മെഡൽ ഉൾപ്പെടെ ഒമ്പത് മെഡലുകൾ കരസ്ഥമാക്കി തിളക്കമാർന്ന വിജയം കൈവരിച്ചു. 20 കുട്ടികൾ ആണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ അസ്സി. അഡ്മിനിസ്ട്രേറ്റർ ഫാ. ജെയിംസ് മുണ്ടോലിക്കൽ, പ്രിൻസിപ്പൽ സോജൻ മാത്യു, ടിന്റു മാത്യു സജന ബേബി, മഹിമ ജോൺ എന്നിവർ വിജയം കൈവരിച്ച കരാട്ടെ താരങ്ങളെയും പരിശീലകൻ ജോയി പോളിനേയും അനുമോദിച്ചു.ജോവാന എൽസ ജോബി സ്വാഗതവും ഏഞ്ചൽ മരിയ ആന്റണി കൃതജ്ഞതയും പറഞ്ഞു.