
കോതമംഗലം എം. എ. കോളേജിൽ നടന്ന സ്റ്റുഡന്റ് ടാലന്റ് ഷോ "മഴവില്ല് " ആദർശ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മഞ്ജു കുര്യൻ,ഡോ. സിനി. കെ. എസ്, ഡോ. ക്ലോഡിൻ റോച്ച എന്നിവർ സമീപം
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സ്റ്റുഡന്റ് ടാലന്റ് ഷോ “മഴവില്ല്” സംഘടിപ്പിച്ചു .

കോളേജിലെ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും, കഥാകൃത്തുമായ ആദർശ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. കൾച്ചറൽ ഫോറം കോർഡിനേറ്റർമാരായ ഡോ. സിനി. കെ. എസ്, ഡോ. ക്ലോഡിൻ റോച്ച എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.