
കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പ് കോതമംഗലം എം.എ ഇൻ്റർനാഷണൽ സ്കൂളിൻ്റെ ആതിഥേയത്വത്തിൽ ആരംഭിച്ചു.

ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം. എ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത നായർ കെ നിർവഹിച്ചു. കേരളത്തിൽ കേംബ്രിഡ്ജ് സിലബസിൽ പ്രവർത്തിക്കുന്ന ഒമ്പത് സ്കൂളുകളിൽ നിന്നായി 86 കുട്ടികളാണ് ചാംപ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.