
എറണാകുളം • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ കരട് വാേട്ടർ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനും പുതുക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ കരട് വോട്ടർ പട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് ഏഴ് വരെ സ്വീകരിക്കും. ഓഗസ്റ്റ് 29 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് അപ്ഡേഷൻ പൂർത്തീകരിക്കും. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.