
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നെഗോഷ്യബില്‍ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരം ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. മൂന്നു ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പിഎസ്‌സി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇന്‍റര്‍വ്യൂകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെയാണ് വിഎസിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായി ദേശീയപാത വഴി ആലപ്പുഴ പുന്നപ്രയിലെ സ്വവസതിയില്‍ എത്തിക്കുക.
ഇന്ന് ഉച്ചയ്ക്ക് 3.20നാണ് വിഎസിൻ്റെ അന്ത്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 23നാണ് വിഎസിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെൻ്റിലേറ്ററില്‍ പ്രവേശിപ്പിച്ച വിഎസ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം വിഎസിൻറെ നിലയില്‍ നേരിയ പുരോഗതിയുണ്ടായി. വീണ്ടുമൊരു ഹൃദയാഘാതം ഉണ്ടായെങ്കിലും വിഎസ് അത്ഭുതകരമായ തിരിച്ചുവരികയായിരുന്നു