
കീരംപാറ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പുന്നേക്കാട്, തട്ടേക്കാട് റോഡിലും, മറ്റു വിവിധ പ്രദേശങ്ങളിലും നിരന്തരമായ കാട്ടാനകളുൾപ്പെടെയുള്ള വന്യമൃഗശല്യത്തിനെതിരെ കുട്ടമ്പുഴ, കീരമ്പാറ പഞ്ചായത്ത് പ്രസിഡണ്ടുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ കുത്തിയിരുപ്പു സമരം നടത്തുകയാണ്.

RRT യെ 24 മണിക്കൂറും നിയോഗിക്കുക ഫെൻസിംഗ് പൂർത്തീകരിക്കുക, പുന്നേക്കാട് തട്ടേക്കാട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുക. അടിക്കാട് വെട്ടുക, പ്ലാൻ്റേഷനിൽ തങ്ങുന്ന കാട്ടാനകളെ പുഴകടത്തി വനത്തിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തുന്നത്. കളക്ടർ അല്ലെങ്കിൽ,DFO സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ഉറപ്പുനൽകാതെ സമരം അവസാനിപ്പിക്കില്ല എന്ന് സമരസമിതി അറിയിച്ചു.

കീരമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഗോപിമുട്ടത്ത് കുട്ടമ്പുഴ പഞ്ചായത്തു പ്രസിഡണ്ട് കാന്തി വെള്ളക്കയ്യൻ , വൈസ് പ്രസിഡണ്ടുമാരായ ബീന റോജോ സൽമ പരീത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സിബി കെ. എ. ഇ.സി റോയി. മഞ്ജുസാബു, മെമ്പർമാരായ മാമച്ചൻ ജോസഫ്, ജോഷി പൊട്ടയ്ക്കൽ എൽദോസ് ബേബി, സനൂപ് കെ.എസ് ബേസിൽ ബേബി തുടങ്ങിയവരാണ് പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിനു മുൻപിൽ കുത്തിയിരുപ്പു നടത്തുന്നത്