
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ സംഗീതം, ഫിലോസഫി വിഭാഗങ്ങളിൽ 2025-26 അധ്യയന വർഷം അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതാത് വിഷയത്തിൽ ബിരുദാനന്തര ബിരുദം പി.എച്ച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഒന്നിനു പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. സംഗീത വിഭാഗത്തിലേക്ക് ഉള്ളവർ രാവിലെ പത്തിനും, ഫിലോസഫി വിഭാഗത്തിലേക്കുള്ളവർ രാവിലെ 11നുമാണ് ഹാജരാവേണ്ടത്. സന്ദർശിക്കുക.
വിശദവിവരങ്ങൾക്ക് http://www.maharajas.ac.in