
കോതമംഗലം : കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ബിരുദദാന ചടങ്ങ്(ലോറിയ 2025) ആഗസ്റ്റ് 2ന് ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, വൈസ് ചാൻസലർ ഡോ. ദീപാങ്കർ ബാനർജി മുഖ്യാതിഥിയാകും. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി,ഡോ. വിന്നി വർഗീസ്,അധ്യക്ഷത വഹിക്കും.

മാർ അത്തനേഷ്യസ് കോളേജ് (ഒട്ടോണമസ്) പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, സ്വാഗതം ആശംസിക്കും. വൈസ് പ്രിൻസിപ്പൽ, ഡോ. എബി പി വർഗീസ് ആശംസകൾ അർപ്പിച്ച് സംസാരിക്കും. പരീക്ഷാ കൺട്രോളർ, ഡോ. അജി എബ്രഹാം വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡീൻ ഓഫ് അക്കാദമിക്സ്, ഡോ. ബിനു വർഗീസ് കൃതജ്ഞത അർപ്പിക്കും.

ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥികളെയും നെറ്റ്/ജെആർഎഫ് നേടിയ വിദ്യാർത്ഥികളെയും ബിരുദദാന ചടങ്ങിൽ ആദരിക്കും.