
കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ വാളറ നേര്യമംഗലം ഭാഗത്ത് ദേശീയപാതയുടെ നിർമ്മാണം തടസ്സപ്പെടുത്തുന്ന വനംവകുപ്പിന്റെയും സമയോചിതമായ ഇടപെടൽ നടത്താത്ത സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കോതമംഗലം രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ സമരത്തിൽ പ്രതിഷേധം ഇരമ്പി.മഴയെ വകവയ്ക്കാതെ നടത്തിയ റേഞ്ച് ഓഫീസ് മാർച്ചിലും സമ്മേളനത്തിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ജനത്തിന്റെ സ്വൈര്യ ജീവിതവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന വനംവകുപ്പിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് വൈദികരും സന്യസ്തരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തത്.
റേഞ്ച് ഓഫീസിനു മുന്നിലും നേര്യമംഗലം ടൗണിലും വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. നേര്യമംഗലം ഗാന്ധി സ്ക്വയറിൽ നിന്ന് തുടങ്ങിയ റേഞ്ച് ഓഫീസ് മാർച്ച് കോതമംഗലം രൂപത വികാരി ജനറൽ മോൺ.ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറൽ മോൺ.ഡോ.വിൻസന്റ് നെടുങ്ങാട്ട്, നേര്യമംഗലം പള്ളി വികാരി ഫാ. മാത്യു തോട്ടത്തിമാലിൽ,രൂപത ചാൻസിലർ ഫാ. ജോസ് കുളത്തൂർ കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ.മാനുവൽ പിച്ചളക്കാട്ട് ഷൈജു ഇഞ്ചയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
റേഞ്ച് ഓഫീസ് മാർച്ചിനെ തുടർന്ന് നടത്തിയ സമ്മേളനത്തിൽ കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ സമാപന സന്ദേശം നൽകി,രൂപത പ്രൊക്യൂറേറ്റർ ഫാ. ജോസ് പുൽപറമ്പിൽ, മാതൃവേദി രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം, ദീപിക ഫ്രണ്ട്സ് ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് ലോറൻസ് എബ്രഹാം, മിഷൻ ലീഗ് രൂപത പ്രസിഡന്റ് സജിൽ കല്ലമ്പള്ളിൽ, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, കീരംപാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മാമച്ചൻ ജോസഫ്, ടെൻസൺ പറങ്കിമ്യാലിൽ, മത്തച്ഛൻ കളപ്പുരക്കൽ,
ഡി എഫ് സി രൂപത പ്രസിഡന്റ് ഡിഗോൾ ജോർജ്,ജോസുകുട്ടി ഒഴുകയിൽ ജിജി പുളിക്കൽ, വിൽസൺ മേക്കുന്നേൽ, രഞ്ജിത്ത് ആന്റണി ആണ്ടൂർ,ജോർജ് മങ്ങാട്ട്,ജോയിസ് മേരി ആന്റണി,ജോർജ് കുര്യാക്കോസ്, ബിജു വെട്ടിക്കുഴ, സോണി പാമ്പയ്ക്കൽ, സനൽ പാറങ്കമാലിൽ, ഷാജി കൂവക്കാട്ട്, റോജോ വടക്കേൽ,ബേബിച്ചൻ നിധീരിക്കൽ, ജോണി ഇഞ്ചക്കൽ, മാത്യു അഗസ്റ്റിൻ, ഷെഹീൻ ജോർജ്, ജോസ് കുര്യാക്കോസ് കണ്ണാത്തുകുഴി തുടങ്ങിയവർ നേതൃത്വം നൽകി.
