
കോതമംഗലം • മാതിരപ്പിള്ളി സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹത. കാമുകി വിഷം കൊടുത്തെന്ന് സംശയം. പെണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചേലാട് സ്വദേശിനിയായ യുവതി കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും അറസ്റ്റ്. ഇന്നലെയാണ് മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയിൽ വീട്ടിൽ അലിയാരിന്റെ മകൻ അന്‍സില്‍ (38) മരിച്ചത്. ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പെൺസുഹൃത്ത് എന്തോ കലക്കി കൊടുത്തിരുന്നു എന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസിൽ വച്ച് അൻസിൽ പറഞ്ഞിരുന്നു. യുവതി വിഷം വാങ്ങിയത് ഉൾപ്പടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ട്. മരിച്ച അൻസിൽ വിവാഹിതനാണ്.