February 7, 2026
Untitled-3.png
മികച്ച കായിക മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം സിറാജ് കാസിമിന്

കൊച്ചി : രണ്ടാമത് കല്ലറക്കൽ ഫൗണ്ടേഷൻ എക്‌സലൻസ് അവാർഡ്  മാധ്യമ പ്രവർത്തകൻ ഡോ.ഏബിൾ. സി. അലക്സിന്.

ഏബിൾ. സി. അലക്സ്

ആഗസ്ത് 9 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ അവാർഡ് സമ്മാനിക്കും. ബെന്നി ബെഹ്‌നാൻ എം. പി, എം എൽ എ മാരായ റോജി എം ജോൺ, അൻവർ സാദത്ത്,മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ,അങ്കമാലി മുനിസിപ്പൽ ചെയര്മാൻ സിയോ പോൾ,ആലുവ മുനിസിപ്പൽ ചെയർമാൻ എം. ഒ. ജോൺ,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷെറഫലി, നെടുമ്പാശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് എ. വി. സുനിൽ, അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട്  പ്രിൻസിപ്പൽ  ഫാ. ജോൺ മംഗലത്ത് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

ഗ്രാസ്സ് റൂട്ട് ലെവൽ ഫുട്ബോളിൽ ശോഭിച്ച ആൺ പെൺ വിഭാഗത്തിൽ പെട്ട 100റോളം കുട്ടികൾക്കും ടീം കോച്ചുമാർക്കും അവാർഡ്  നൽകി ആദരിക്കും. മികച്ച കായിക മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം സിറാജ് കാസിമിനും,  ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഡോ. പി.കെ. രാജഗോപലിനും, പാരഒളിമ്പിക്‌സിൽ പോകാൻ തയ്യാർ എടുക്കുന്ന, ഖേലോ ഇന്ത്യയിൽ ഗോൾഡ് മെഡൽ നേടിയ  ജോബി മാത്യുവിനെയും, റൈസ്സിംഗ് സ്‌റ്റാർ പുരസ്കാരം നൽകി തമീന ഫാത്തിമയേയും ആദരിക്കും.

ഇതിനു പുറമേ  മുതിർന്ന മാധ്യമ പ്രവർത്തകരായ എം പി സുരേന്ദ്രൻ, സാജു എനായി, മുൻ രാജ്യാന്തര താരങ്ങളായ സി. സി ജേക്കബ്,എം. എം ജേക്കബ്,മുൻ സന്തോഷ്‌ ട്രോഫി താരം ഇട്ടി മാത്യു എന്നിവരെയും പുരസ്കാരം നൽകി ആദരിക്കുമെന്ന് കല്ലറക്കൽ ഫൌണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി പറഞ്ഞു. കാല്പന്ത് കളിയെ സ്നേഹിക്കുന്ന പുതു തലമുറയെ വളർത്തിയെടുക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കല്ലറക്കൽ ഫൌണ്ടേഷന് രൂപം നൽകിയതെന്ന് സ്റ്റീഫൻ ആന്റണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!