
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ബയോളജി അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘ഏകാരോഗ്യം നല്ല നാളേക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടേയും, സെമിനാറിന്റെയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിച്ചു.കോട്ടയം, എം. ജി യൂണിവേഴ്സിറ്റി
സെൻ്റർ ഓഫ് എക്സലൻസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി ആൻ്റ് ഇന്നോവേഷൻ റിസേർച്ച് സയൻ്റിസ്റ്റ് ഡോ.ശ്രീജിത്ത് ശ്രീകുമാരൻ ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറിൽ പരം വിദ്യാർത്ഥികളും, അധ്യാപകരും സെമിനാറിൽ പങ്കെടുത്തു.കോഴ്സ്
കോർഡിനേറ്റർ ഡോ. ശരത് ജി നായർ, വകുപ്പ് മേധാവി ഡോ. ധന്യ പി നാരായണൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബ്ലെസി ജോൺ എന്നിവർ സെമിനാറിൽ പ്രസംഗിച്ചു.