
കോതമംഗലം • മാലിപ്പാറയിൽ കൊലപാതകത്തിൽ പ്രതിയായ യുവതി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത് മൂന്ന് പേരെയെന്ന് സംശയം. മുൻ കാമുകന്മാരെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം. അൻസിലിനെ വിളിച്ചുവരുത്തി വിഷം കൊടുത്തു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ.
വിഷം കഴിപ്പിച്ച ശേഷം അൻസിലിനോട് കൊല്ലുകയാണെന്ന് വെളിപ്പെടുത്തി. മൂന്ന് പേരെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടത് യുവതിയെ ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തതിനാലാണ്. മറ്റ് രണ്ടു പേരെയും സമാനമായ രീതിയിൽ കൊലപ്പെടുത്താനായിരുന്നു യുവതി പദ്ധതിയിട്ടത്. ഇതിൽ ഒരാൾ ജയിലിലും മറ്റൊരാൾ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു.