
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഗണിത ശാസ്ത്രവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാലയും, മാത്തമാറ്റിക് സ് അസോസിയേഷൻ പ്രൈം ക്ലബിൻ്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലെ ഡോ. സോനു ബോസ് ഉദ്ഘാടനം നിർവഹിച്ച് “ഡിഫറൻഷ്യൽ സമവാക്യങ്ങളുടെ ജ്യാമിതീയ പ്രാധാന്യം” എന്ന വിഷയത്തിൽ ശില്പശാല നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. ലത എസ് നായർ , ഗണിതശാസ്ത്ര അസോസിയേഷൻ സെക്രട്ടറി റസൽ മുഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.