
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പാരിസ്ഥിതിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്ന സെമിനാർ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ബൊട്ടാണിക്കൽ അസിസ്റ്റന്റ് എച്ച്. കിരൺ ഉദ്ഘാടനം നിർവഹിച്ച് സെമിനാർ നയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും, ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണത്തിന്റെ ആവശ്യകതയും, ജീവ ജാലങ്ങളെ സംരക്ഷിക്കുന്നതിന്റെ അത്യാവശ്യവുമെല്ലാം അദ്ദേഹം സെമിനാറിൽ വ്യക്തമാക്കി.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി ഡോ. സിജു തോമസ് ടി, ഡോ. ജയലക്ഷ്മി പി. എസ്, ഡോ. ശരത് ജി നായർ, മെറിൽ സാറ കുര്യൻ, ഡോ. അഖില സെൻ എന്നിവർ സെമിനാറിന് നേതൃത്വം കൊടുത്തു.