
തൃശൂർ • വരന്തരപ്പിള്ളി സ്വദേശി രേവത് ബാബുവാണ് ഇന്നലെ രാത്രി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. രാത്രി 12 മണിയോടെ ടോൾ പ്ലാസയിൽ എത്തി വാഹനങ്ങൾ കടത്തിവിടുകയും, സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ താക്കോൽ ഊരിയെടുക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഹൈവേ പോലീസ് രേവന്തിനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണു എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. രേവതിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പുതുക്കാട് പോലീസ് കേസെടുത്തു.