February 7, 2026
IMG_20250807_000419.jpg

മുവാറ്റുപുഴ • വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പൈനാപ്പിള്‍ ലോഡുമായി വന്ന പിക്കപ്പ് വാന്‍ കാശിനാഥനെ ഇടിക്കുകയായിരുന്നു.
മൂവാറ്റുപുഴ തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ വച്ച് ഇന്നലെ വൈകിട്ട് 6:30 ടെ ആയിരുന്നു അപകടം.
കോട്ടക്കവല കുഴികണ്ടത്തില്‍ മണിയുടെ മകൻ കാശിനാഥന്‍ (10) ആണ് മരിച്ചത്. കുട്ടിയെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഴക്കുളം ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കാശിനാഥൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!