February 8, 2026
IMG-20250807-WA0009.jpg

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സൂവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ  “ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും” എന്ന വിഷയത്തിൽ ഏകദിന സെമിനാറും, അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.കൊച്ചിൻ യൂണിവേഴ്സിറ്റി മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ. സജീവൻ ടി. പി ഉദ്ഘാടനം നിർവഹിച്ച് സെമിനാർ നയിച്ചു.ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ ആമസോൺ മഴക്കാടുകൾ അടക്കമുള്ള നിത്യഹരിത വനങ്ങൾക്കും ചെറുതും വലുതുമായ മറ്റനേകം സസ്യജാലങ്ങൾക്കുമുള്ള പങ്ക് അതുല്യമാണന്നും,  ജൈവവൈവിധ്യ കലവറയെ ഭൂമിയിൽ ഇതേപടി നിലനിർത്തുന്നതിൽ ഇവിടുത്തെ കാലാവസ്ഥക്കുള്ള പങ്ക് ചെറുതല്ലായെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയിൽ മാനുഷിക ഇടപെടൽ മൂലവും അല്ലാതെയും ഉണ്ടായ ഗുരുതരമായ വ്യതിയാനങ്ങൾ കാരണം കുറ്റിയറ്റുപോയ ജീവജാലങ്ങൾ ഒരുപാടുണ്ടന്നും സജീവൻ കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.  വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്,വകുപ്പ് മേധാവി ഡോ. സെൽവൻ എസ്, ദീപശ്രീ പി. എം, ഡോ. ബിനിത ആർ എൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!