
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സ്‌പീക്കേഴ്സ് ഫോറം& ഡിബേറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രിയുടെ സഹകരണത്തോടെ “കേരള ഓഫ് മൈ ഡ്രീംസ്” എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.അരീക്കൽ ഫാബ്രിസിയോ ജോസ് ഒന്നാം സ്ഥാനവും,റോഷൻ ഷാജു രണ്ടാം സ്ഥാനവും, ലക്ഷ്മി ജയചന്ദ്രൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫിയും പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ വിതരണം ചെയ്തു. സ്‌പീക്കേഴ്സ് ഫോറം ഇൻചാർജ്മാരായ ഡോ. ഡയാന മാത്യൂസ്, ഡോ. പുതുമ ജോയ് എന്നിവർ നേതൃത്വം നൽകി.