
തൃശൂർ: പനിയെ തുടർന്ന് ഡിഗ്രി വിദ്യാർഥിനി മരിച്ചു.പുത്തൻപീടിക തേയ്ക്കാനത്ത് ബിജുവിൻ്റെ മകൾ അലക്സിയ (19) ആണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ഫാം ഡി കോഴ്സിന് പഠിക്കുകയായിരുന്നു.
ചാലക്കുടിയിൽ വെച്ച് പനി ബാധിച്ചതിനെ തുടർന്ന് വീട്ടിലേക്ക് വന്ന അലക്സിയയെ സമീപത്തെ പാദുവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ പനി കൂടിയതിനാൽ അമല ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: സവിത. സഹോദരി: അലോണ.
സംസ്കാരം പിന്നീട് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.